Friday, September 14, 2012
Sunday, September 9, 2012
QT strikes terror
What a day it has been till now.. A day spent on top of text book, that too on a subject which has never created fear in my mind before - QT. Mathematics had always been my passion. But today, this subject is just creating a lot of pressure on top of my head. I am sitting glued to text book like this for the first time in my life. Its three hours now with Albert and John and a QT text and time flew away like anything. But the topics are still remaining. I am still just hypothetical about what might happen in the exam hall tomorrow. I have never been too loaded with data I guess. A hell lot of formulas to byheart. This has just become a memory test instead. From all what I had been studying so farm I formulate my null hypothesis
H0: There is no significant difference between the level of knowledge of QT at the beginning of day and now
H1: There is significant difference between the level of knowledge of QT at the beginning of day and now

Friday, August 31, 2012
ഓണം പൊന്നോണം........
അങ്ങനെ ഒരു ഓണം കൂടി കടന്നു പോയി... വീട്ടില്‍ നിന്ന് അകന്നുള്ള എന്റെ ആദ്യ ഓണം .... പക്ഷെ ഇത്തവണത്തെ ഓണാഘോഷം എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും അടിപൊളി ഓണാഘോഷങ്ങളില്‍ ഒന്നായി..... ഏറ്റവും നല്ല ഒരു ദിവസം .. ലിബയിലെ ഏറ്റവും നല്ല ദിവസങ്ങളില്‍ ഒന്ന്.... ഇവിടെ വന്നതിനു ശേഷം ഉള്ള ഏറ്റവും നല്ല അനുഭവങ്ങളില്‍ ഒന്ന്.....
എല്ലാ മലയാളികളും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചു വിജയിപ്പിച്ച ഒരു ഓണാഘോഷം ....ഊഞ്ഞാലും പൂക്കളം ഇടലും ഓണാഘോഷവും മലയാളി മങ്ക മത്സരവും വഞ്ചിപാട്ടും ഒരു തകര്‍പ്പന്‍ ഓണസദ്യയുമായി ഒരു ഓണം ......... എല്ലാരും കയ്യും മെയ്യും മറന്നു പ്രവര്‍ത്തിച്ചു......... ഊഞ്ഞാല് കെട്ടാന്‍ മരത്തിന്റെ മുകളില്‍ കയറാനും പൂക്കളം വരക്കാനും പാതി രാത്രിക്ക് പൂ മേടിക്കാന്‍ പോകാനും അതിരാവിലെ പൂക്കളം ഇടാനും സദ്യ വിളമ്പാനും എല്ലാത്തിനും എല്ലാരും കാര്യക്ഷമം ആയി പങ്കെടുത്തപ്പോള്‍ മനസ്സ് നിറഞ്ഞ ഒരു ഓണാഘോഷം കൂടാന്‍ മലയാളികള്‍ക്ക് മാത്രമല്ല , ഇവിടെ ഉണ്ടായിരുന്ന എല്ലാര്ക്കും സാധിച്ചു ......

Thursday, August 23, 2012
രക്തദാനം മഹാദാനം
രക്തദാനം മഹാദാനം എന്ന് പണ്ട് മുതല്‍ക്കെ കേള്‍ക്കുന്നത് ആണെങ്കിലും ഇത് വരെ കൊടുക്കാന്‍ ഒരു മനസ്സ് വന്നിട്ടില്ല പലപ്പോഴും കൊടുക്കാന്‍ ആഗ്രഹം തോന്നിയിട്ടു ഉണ്ടെങ്കിലും..... കഴിഞ്ഞ ദിവസം കോളേജില്‍ ക്യാമ്പ് ഉണ്ടായിരുന്നെങ്കിലും അപ്പോളും ഇല്ലാത്ത കാരണങ്ങള്‍ ഉണ്ടാക്കി മുങ്ങുകയാണ് ചെയ്തത് ... B+ ആയത് കൊണ്ട് വല്യ ആവശ്യം ഇല്ല എന്നാ ഒരു തോന്നലും ഉണ്ടായിരുന്നു..... പേടി കൊണ്ടാണെന്ന് എനിക്ക് തോന്നുന്നില്ല.. രക്തം അത്ര പ്രശന്കാരന്‍ അല്ല എനിക്ക്.. എന്തായാലും ഇന്ന് ടോം അവന്റെ ആര്‍ക്കോ വേണ്ടി വിളിച്ചപ്പോള്‍ അത് കൊണ്ട് തന്നെ പോയേക്കാം എന്ന് വെച്ചു .. അങ്ങനെ അപ്പോളോ ഹോസ്പിറ്റലില്‍ വെച്ചു ആദ്യമായി ഞാന്‍ രക്തദാനം നടത്തി ... :) :) 450ml ആണ് ഊറ്റി എടുത്തത് ... :) :) :) ..... കഴിഞ്ഞ ദിവസം രക്തദാനം നടത്തിയവര്‍ fb-il സ്റ്റാറ്റസ് അപ്ഡേറ്റ് ഇട്ടപ്പോള്‍ ഇതൊക്കെ ഇത്ര വല്യ സംഭവം ആണോ എന്ന് തോന്നിയെങ്കിലും , ഇപ്പോള്‍ മനസിലാവുന്നു... First Time is Always Special.......
Monday, August 20, 2012
Back from Home.... :( :(
ഇന്ന് വീട്ടില്‍ നിന്ന് തിരിച്ച് എത്തി.. ഒരിക്കലും ഇല്ലാത്ത പോലെ ഇത്തവണ വീട് വിട്ടു പോരാന്‍ ഭയങ്കര വിഷമവും മടിയും ആയിരുന്നു. പക്ഷെ എന്ത് ചെയ്യാന്‍.. വന്നല്ലേ പറ്റൂ.... ഇന്‍ഫോസിസില്‍ ആയിരുന്നപ്പോള്‍ വീട്ടില്‍ ചെല്ലുമ്പോള്‍ ഇത്ര പ്രശ്നം തോന്നിയിട്ടേ ഇല്ല.... കാരണം അടുത്തത് എന്ന് വീട്ടില്‍ ചെല്ലും എന്ന് എനിക്ക് ഉറപ്പായിരുന്നു.. പിന്നെ ഭാരിച്ച പണി എടുക്കാന്‍ അല്ലല്ലോ തിരിച്ച് പോയ്ക്കൊണ്ട് ഇരുന്നത്..... ഇങ്ങോട്ടേക്ക് വരുന്നത് ഓര്‍ക്കുമ്പോള്‍ തന്നെ ചെകുത്താന്‍ കുരിശു കാണുന്ന പ്രതീതി ആയിരുന്നു... പ്രത്യേകിച്ച് ഒരു നൂറു പരീക്ഷകളുടെയും പിന്നെ ആവശ്യം ഇല്ലാതെ തലയില്‍ കയറ്റി വെച്ചിരിക്കുന്ന കുറെ വ്യാകുലതകളുടെയും നടുവിലേക്ക്.... നാളത്തെ ഒരു പരീക്ഷ മാറ്റി വെച്ചത് താല്‍ക്കാലിക ആശ്വാസം ആയെങ്കിലും അത് ഇടിതീ പോലെ എന്ന് വരും എന്നത് മറ്റൊരു പ്രശ്നം.... ഇരുന്നു പഠിക്കണം എന്ന് വല്യ പ്ലാന്‍ ഒക്കെ ഇട്ടതാ... പക്ഷെ എല്ലാം അപ്പുറത്തെ മുറിയില്‍ കത്തി വെയ്പ്പിലും ചില ഭാവി സ്ട്രാട്ടെജി പ്ലാനിങ്ങിലും അവസാനിച്ചു ......
ആരും വായിക്കാത്ത എന്റെ ബ്ലോഗിന് ഒരു ആസ്വാദകനെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഞാന്‍.. ഞാന്‍ തുറന്നു എഴുതുന്നു എന്നാണു എന്റെ സുഹൃത്തിന്റെ അഭിപ്രായം... ഇത്രയും ബലം പിടിച്ചു അവിടെയും ഇവിടെയും തൊടാത്ത വിധം കാര്യങ്ങള്‍ പറഞ്ഞു പിടിപ്പിക്കാന്‍ ഞാന്‍ പെടുന്ന പാട് എനിക്ക് മാത്രമേ അറിയൂ.. എന്നാണോ ഈശ്വര എല്ലാം തുറന്നു എഴുതാനും പറയാനും ഉള്ള ധൈര്യം എനിക്ക് കിട്ടുന്നത്......

Thursday, August 16, 2012
Why I lose my cool?
I lose my cool quite often these days ..... പലപ്പോഴും മിണ്ടാതെ വിടാം എന്ന് വിചാരിച്ചാലും അറിയാതെ മറുപടി പറഞ്ഞു അത് എന്തേലും വാഗ്വാദങ്ങളില്‍ ചെന്ന് എത്തുന്നു.. ഇത് വരെ ജീവിതത്തില്‍ ഇടപെടേണ്ടി വരാത്ത പോലത്തെ ആളുകളെ ആദ്യമായി ഇടപെടുന്നതിന്റെ ആയിരിക്കും.. ചില മറുപടികള്‍ കേള്‍ക്കുമ്പോള്‍ അതും വഴിയെ പോകുന്നതിനു ഉള്ളതിന് കയറി വന്നു മറുപടി പറയുന്നത് കൂടി ആകുമ്പോള്‍ , it hurts or irritates .. More hurt than irritate I think... മൌനം വിദ്വാന് ഭൂഷണം എന്ന് ആണെങ്ങിലും ഇത് വരെ ശീലം ഇല്ലാത്ത മൌനം ഇനി എങ്ങനെ ശീലിക്കാനാ ? പലപ്പോഴും തര്‍ക്കങ്ങള്‍ ഇതിലെ മൂന്നാം കക്ഷികള്‍ക്ക് രസം കൊല്ലികള്‍ ആയി മാറുന്നതായും എനിക്ക് തോന്നാറുണ്ട് ........ Still I am not able to control it.. But I should learn to control it atleast for the sake of others who get disinterested in the scene......
നല്ല ഒരു കിടിലന്‍ പരീക്ഷ .... വല്യ കുഴപ്പം ഇല്ലാരുന്നു ..... എന്റെ സന്തോഷം ഞാന്‍ പലപ്പോഴും എന്തിനാ മറ്റുള്ളവരില്‍ തേടുന്നത് ??? ചിലര്‍ എങ്ങനെ എന്നോട് പെരുമാറി എന്നത് ആശ്രയിച്ചു എന്തിനാ ഓരോ ദിവസവും ഞാന്‍ എന്റെ സന്തോഷത്തെ അളക്കുന്നത് ???
എന്തായാലും എല്ലാ മാനസിക സമ്മര്‍ദങ്ങളെയും മാറ്റാന്‍ ഞാന്‍ വീട്ടില്‍ പോകുന്നു നാളെ... Monday പരീക്ഷ കാണില്ല എന്നാ വിശ്വാസത്തില്‍.... ഞാന്‍ മടുത്തു ഇവിടെ ഒരു ദിവസവും വിരസമായി കടന്നു പോകുന്നു.....
Tuesday, August 14, 2012
ക്യാരംസ് കളിച്ച കഥ
ഒന്ന് പിഴച്ചാല്‍ മൂന്നു എന്ന ആപ്ത വാക്യം അന്വര്ധം ആക്കികൊണ്ട് നാലാം തവണ ക്യാരംസ് കളി നടന്നു . കളിക്ക് മുന്‍പ് ചിലര്‍ ഞാന്‍ striker അടിച്ചു ഇടും എന്ന് ശപിച്ചിരുന്നത് കൊണ്ട് ആകെ ഉള്ള പ്രാര്‍ത്ഥന striker അടിച്ചു ഇടരുത് എന്നത് മാത്രം ആയിരുന്നു. ആദ്യ റൗണ്ടില്‍ ആ പ്രാര്‍ത്ഥന ഫലിച്ചു എങ്ങിലും സെമിയില്‍ എന്റെ striker ഞാന്‍ അടിച്ചു ഇട്ടു .... :( :( . പറഞ്ഞ ആളിന്റെ നാവു പൊന്നായിരിക്കട്ടെ .... :( :( കളി മൊത്തത്തില്‍ പ്രശ്നം ആയ സ്ഥിതിക്ക് ബാക്കി എന്താവുമോ എന്ന് അറിയില്ല ......
ഒരു സാധാരണ ദിവസം വൈകുന്നേരത്തോടെ പ്രതീക്ഷിക്കാതെ നടന്ന ചില നല്ല കാര്യങ്ങള്‍ കൊണ്ട് ഒരു നല്ല ദിവസം ആയി മാറി ....... ക്യാരംസ് കളി പ്രശ്നം എങ്ങനെ ആയി മാറിയാലും .... :) :) :)
ഒരു സാധാരണ ദിവസം വൈകുന്നേരത്തോടെ പ്രതീക്ഷിക്കാതെ നടന്ന ചില നല്ല കാര്യങ്ങള്‍ കൊണ്ട് ഒരു നല്ല ദിവസം ആയി മാറി ....... ക്യാരംസ് കളി പ്രശ്നം എങ്ങനെ ആയി മാറിയാലും .... :) :) :)
Sunday, July 22, 2012
Miss U Infy .....
I never dreamt of this day when I would pen my thoughts on Infy life telling that I miss my Infy. But Yes, I do miss Infosys. It was not a dream job for me. Neither it was a bad job. But a bag of mixed emotions when i retrospect on the Infy life. But after all, It was my first job and majority would have a special liking for the first employer rather the first salary provider. I have got loads to cherish about Infy. I frequently refresh the memories by watching the photos at Mysore, Pune, and Chennai. It was really a wonderful experience and I recollect them quite often. Really want to write a lot on the Infy life and the FLATBOYZ too...
I went through my first post in my blog as an Infoscion written in October 2010 where I was complaining about Infosys Brand Factory and how much I missed my college life. At that point of time, I never would have thought I would be scribbling a post explaining how much I miss my Infy. Just like I felt during the initial days at Infy, here in the initial days of LIBA, I feel terribly lost though I am not into explaining it. Here in LIBA, its a novel situation for me. For the first time since my LP admission in Std.1, I am meeting or living in a world where I am a totally new face to all others and vice-versa. Doing schooling all the twelve years in the same campus, continuing with friends from there to college and from college to Infy with a load of familiar faces, this will be difficult for quite some time. To change a mindset that has been in place for 23 years will take time. But the only positive is that the past experience at Infy tells me that there would be a day when I would tell I miss LIBA.

Tuesday, July 10, 2012
നാടോടുമ്പോള്‍ നടുവേ ഓടണം
നാടോടുമ്പോള്‍ നടുവേ ഓടണം എന്നാണല്ലോ ചൊല്ല്. അത് ചെയ്യാന്‍ സാധിക്കാത്തതാണ് എന്റെ പ്രശ്നം എന്ന് തോന്നുന്നു... കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാനും ഉണ്ണിയും കൂടി എനിക്ക് ചെരുപ്പ് മേടിക്കാന്‍ പോയ ആ സന്ദര്‍ഭം ഓര്മ വരുന്നു. അന്ന് ആ കടയിലെ ചേട്ടന്‍ എന്റെ ചെരുപ്പ് തിരച്ചില്‍ കണ്ടിട്ട് സഹികെട്ട് അവസാനം പറഞ്ഞു ... "മോനെ, നാടോടുമ്പോള്‍ നടുവേ ഓടണം എന്ന് ഞാന്‍ പറയുന്നില്ല.. പക്ഷെ ആ റോഡിന്‍റെ സൈഡില്‍ കൂടി എങ്ങിലും ഒന്ന് നടന്നു കൂടെ ??? ! !!! "
The only thing that is permanent is CHANGE. But I am not able to ...............
The only thing that is permanent is CHANGE. But I am not able to ...............
Monday, June 25, 2012
അവന്‍ എന്നെ അന്ധമായി വിശ്വസിച്ചു
ഇത് ഒരു അനുഭവം ആണ്. ഇന്ന് രാവിലെ ഞാന്‍ കടന്നു പോയ ചെറിയ ഒരു അനുഭവം. പക്ഷെ എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും നല്ലതും , എനിക്ക് സന്തോഷം നല്‍കിയതുമായ ഒരു ചെറിയ അനുഭവം. . ഇത്തരം ഒരു അനുഭവം എനിക്ക് ആദ്യമായിട്ട് ആയിരുന്നതിനാലാകം എനിക്ക് ഇത് പ്രത്യേകത നിറഞ്ഞത് ആയി തോന്നിയത്
അവന്‍ എന്നെ അന്ധമായി വിശ്വസിച്ചു . ഈ തലക്കെട്ടിന്റെ അര്‍ത്ഥം അതിന്റെ എല്ലാ സത്തയോടും കൂടി സ്വന്തം ജീവിതത്തില്‍ അനുഭവിക്കാന്‍ എത്ര പേര്‍ക്ക് സാധിച്ചിട്ടുണ്ട് ? ഇന്ന് എനിക്ക് അതിനുള്ള അവസരം കിട്ടി. അവന്‍ എന്നെ അന്ധമായി വിശ്വസിച്ചു. കാരണം അവന്‍ ഒരു അന്ധന്‍ ആയിരുന്നു.
ഒരു മുന്‍പരിചയവും ഇല്ലാത്ത ഞാന്‍ കയ്യില്‍ പിടിച്ചു മെസ്സിലെക്ക് വഴി നടത്തിയപ്പോള്‍, ആ പയ്യന്‍ എന്നെ വിശ്വസിച്ചു എന്റെ നടപ്പിന്റെ താളത്തില്‍ എന്നോടൊപ്പം നടന്നപ്പോള്‍ ഞാന്‍ അനുഭവിച്ചു അറിയുക ആയിരുന്നു ഇതാണ് അന്ധമായ വിശ്വാസം എന്ന്.

Monday, June 11, 2012
First Night at LIBA
അങ്ങനെ ഞാന്‍ ഇതാ ഒരു LOYOLITE ആയിരിക്കുന്നു . ലൊയോള ഹോസ്റ്റല്‍ അന്തേവാസിയും.... ആദ്യ രാത്രി സിംഗിള്‍ റൂമില്‍ ജനലരികില്‍ ഉള്ള കട്ടിലില്‍ ചെന്നൈ ചൂടില്‍ ഉറങ്ങിയും ഉറങ്ങാതെയും ഒക്കെ അങ്ങനെ അങ്ങ് അവസാനിച്ചു .... ഇന്ന് ക്ലാസ്സ് തുടങ്ങുന്നു ... കോളേജ് പോലെ ആദ്യ ദിവസം പരിച്ചയപെടല്‍ മാത്രം ആയിരിക്കുമോ ആവോ ???? ആദ്യ ദിനം അല്ലെ ? സൊ , നേരത്തെ എഴുനേറ്റു പള്ളിയില്‍ പോയി കുര്‍ബാന ഒക്കെ കണ്ടിട്ട് വേണം പോകാന്‍. ഒരു വീക്ക് മെസ്സ് ഇല്ല.. സൊ , പ്രാതല്‍ കഴിക്കാനും എവിടെ എങ്ങിലും ഒരു കട തെണ്ടി കണ്ടു പിടിക്കണം ..... അപ്പൊ ശെരി . ബൈ ....
Monday, April 30, 2012
Last day note
September 2010-April 2012 - Mysore to Chennai -The journey with Infosys
ends - 19months, 4 different locations,visited 6 Infosys campuses - It
was a great experience all together... The corporate world was
completely different.. But it was great being with many of the college
mates itself.... And our group FLATBOYZ was really great.. Thank you all Infosys Sep10lc3 batch .... Thank you Infoscions for such a wonderful time ....Good Bye Infy
Last post as an Infoscion
My farewell mail to my fellow Infoscions
Finally the day has come for me to
end my memorable journey with Infosys and bid adieu to all my friends
and colleagues as I move on to pursue my higher education. Today is my
last day with Infosys. It had been a wonderful experience all
throughout the last 19 months –The kick start of my professional life as
a fresher at the wonderful Mysore campus on 20th September
2010 as a member of Sep10LC3NCS batch, stream training
at Pune and the last one year here in MCity. I acknowledge and thank
each and everyone who has contributed to my short career at Infy thus
helping me grow as a better professional and individual .
I would be available any time to offer any help which is possible from my side.
Hope to meet you again at some point
of time in life. Wishing you all the very best. Till our paths cross
again, Its Good Bye . .
Thursday, April 5, 2012
മരണം വിതച്ച ചിന്തകള്‍
ഇന്നത്തെ പത്രം ശ്രദ്ധിച്ചവര്‍ മറക്കാന്‍ ഇടയില്ലാത്ത ഒരു വാര്‍ത്തയാണ് ബന്ധുക്കളായ ആറു പേര്‍ വാഹനാപകടത്തില്‍ മരണപെട്ട വാര്‍ത്ത. കുടുംബ സുഹൃത്തിന്റെ അനിയനും കുടുംബവും എന്ന നിലയില്‍ അവരില്‍ മൂന്ന് പേരുടെ ശവശരീരങ്ങള്‍ കാണാന്‍ ഇന്ന് എനിക്കും പോകേണ്ടി വന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു ദൃശ്യം കാണേണ്ടി വരുന്നത്. അപ്പന്‍, അമ്മ , ഇളയ മകന്‍ - മകനെ അപ്പന്റെയും അമ്മയുടെയും ഇടക്കായി കിടതിയിരിക്കുന്നു വെവ്വേറെ മൊബൈല്‍ മോര്ച്ചരികളില്‍. ഇനി ആ കുടുംബത്തില്‍ അവശേഷിക്കുന്നത് രണ്ടു പെണ്‍മക്കള്‍ മാത്രം. നമ്മളെ സംബന്ധിച്ച് അത് വെറും വാര്‍ത്ത ആയി അവസാനിച്ചു. പക്ഷെ ആ കുടുംബം ? ആ മക്കള്‍? ഒരിക്കലും തിരിച്ചു വരാന്‍ ആവാത്ത വിധം അവര്‍ പോയി എന്ന് എത്ര പറഞ്ഞാലും ആ മക്കള്‍ വിശ്വസിക്കുമോ? അച്ഛനും അമ്മയും കുഞ്ഞനുജനും ദൈവം വിളിച്ചു കൊണ്ട് പോയതാ എന്ന് പറഞ്ഞാല്‍ അവരുടെ മറുപടി എന്തായിരിക്കും? ദൈവം എന്തിനു അവരോടു ഇങ്ങനെ ചെയ്തു എന്ന് ഒരു നിമിഷം എങ്കിലും ആലോചിക്കാത്ത എത്ര ദൈവവിശ്വാസികള്‍ നമ്മുക്ക് ഇടയില്‍ കാണും ? അവസാനം വിധി എന്ന രണ്ടു അക്ഷരങ്ങളില്‍ എല്ലാവരുടെയും ചിന്ത അവസാനിക്കും. ശേഷിക്കുന്നത് അനുഭവിക്കാന്‍ നഷ്ടപെട്ടവര്‍ മാത്രം. അവിടെ കരഞ്ഞു നിലവിളിക്കുന്ന ആരെയും ഞാന്‍ കണ്ടില്ല. അതില്‍ അത്ഭുതപെടാനുമില്ല . കരഞ്ഞു കണ്ണീരു വറ്റാത്ത ആരെങ്കിലും ആ കുടുംബത്തില്‍ കാണുമോ എന്ന് എനിക്ക് സംശയമാണ്. മൂന്നു സഹോദരങ്ങളെ ഒരുമിച്ചു നഷ്ടപെട്ട ഒരാളെയും ഞാന്‍ കണ്ടു. അദ്ദേഹത്തിന് അതില്‍ ഒരാളുടെ അടക്കു കൂടാന്‍ പോലും സാധിച്ചില്ല. ജീവിതത്തില്‍ എത്ര കഠിന ഹൃദയനും വിറങ്ങലിച്ചു പോകുന്ന നിമിഷങ്ങള്‍ അല്ലെ ഇത് എന്ന് തോന്നി പോകുന്നു. ഒരിക്കല്‍ പോലും ഇത്തരത്തില്‍ ഒരു അനുഭവം നമുക്ക് വരരുതേ എന്ന് അറിയാവുന്ന ദൈവങ്ങളെ വിളിച്ചു പ്രാര്‍ഥിച്ചു പോകും ഓരോ യുക്തിവാദിയും.
ജീവിതത്തില്‍ ജീവനും മരണവും തമ്മില്‍ ഉള്ള അകലം ഒരു നിമിഷം മാത്രം ആണ്. ആ ഒരു നിമിഷത്തില്‍ നമ്മള്‍ എന്തായിരിക്കും ചിന്തിക്കുക? നമ്മുടെ വേണ്ടപെട്ടവരെ പറ്റി ? നമ്മുടെ മാതാപിതാക്കള്‍ , മക്കള്‍, സഹോദരങ്ങള്‍ , സുഹൃത്തുക്കള്‍ , കാമുകന്‍ , കാമുകി ആരെ പറ്റി എങ്ങിലും ആയിക്കോട്ടെ.. പക്ഷെ ജീവിതത്തില്‍ ബാക്കി വെച്ച് പോകുന്ന ഒരുപാട് സ്വപ്‌നങ്ങള്‍ ഇങ്ങനെ അകാലത്തില്‍ പൊലിയുന്ന ഓരോ ജീവനും ഉണ്ട്. ജീവിതത്തിലെ കിട്ടിയ സന്തോഷങ്ങളെക്കാള്‍ കിട്ടാത്ത സന്തോഷങ്ങളെ പറ്റി കുറ്റം പറയുന്നവരാണ് ഞാന്‍ ഉള്‍പ്പടെ ഉള്ള ഭൂരിപക്ഷവും. അച്ഛന് ശമ്പളം പോര എന്ന് പരാതി പറയുന്നവരും അമ്മക്ക് സ്റ്റൈല്‍ പോര എന്ന് അടക്കം പറയുന്നവരും അനിയന്‍ ഇപ്പോഴും വഴക്കാണ് എന്ന വേവലാതിപെടുന്നവരും , അച്ഛന്‍ അമ്മ അനിയന്‍ എന്നിവര്‍ നഷ്ടപെട്ടവരെ ഒരിക്കല്‍ എങ്ങിലും കണ്ടുമുട്ടെണ്ടത് ആണ്. നമുക്ക് ചുറ്റും വേര്‍പാടിന്‍റെ വേദന അനുഭവിച്ചു ജീവിക്കുന്ന ഒരുപാട് പേരുണ്ട് എന്നത് പലപ്പോഴും നമ്മള്‍ മറക്കുന്നു.
ജീവിതത്തിലെ നല്ല നിമിഷങ്ങള്‍ മറ്റുള്ളവരോട് വഴക്കിലും വിദ്വേഷത്തിലും തീര്‍ക്കാതെ സ്നേഹത്തിലും സാഹോദര്യത്തിലും ആയിരിന്നു കൂടെ എന്ന് ചിന്തിച്ചു പോകുന്നു. ഈ കൊച്ചു ജീവിതത്തില്‍ അതിലും കുറച്ച കാലത്തേക്ക് കണ്ടു മുട്ടുന്നവര്‍ മാത്രമാണ് നമ്മള്‍ ഓരോരുത്തരും. ഇത് ഒക്കെ പറയാന്‍ ഉള്ള അര്‍ഹത എനിക്ക് ഉണ്ടോ എന്ന് മാത്രമാണ് എനിക്ക് സംശയം. കഴിഞ്ഞ നാല് മാസങ്ങളായി രണ്ടു പേരോട് ( രണ്ടു മാസം വീതം) കൃത്യമായി വഴക്കുണ്ടാക്കി മിണ്ടാതെ നടന്നതാണ് ഞാന്‍. വിരോധാഭാസം എന്നല്ലാതെ എന്ത് പറയാന്‍. ഓരോരോ അനുഭവങ്ങള്‍ അല്ലെ പുതിയ ചിന്തകള്‍ നല്‍കുക ?
അകാലത്തില്‍ പൊലിഞ്ഞു പോയ ആ ആറു പേരുടെ പാവന സ്മരണക്ക് മുന്‍പില്‍ , അവരുടെ ബന്ധുക്കള്‍ക്ക് ഇവയൊക്കെ സഹിക്കാന്‍ ശക്തി നല്‍കണേ എന്നാ പ്രാര്‍ഥനയോടെ , വാഹനം ഓടിക്കുമ്പോള്‍ കുറച്ചു അധികം ശ്രദ്ധ നമ്മളെ കാത്തു ഇരിക്കുന്നവരെ പറ്റി ഉണ്ടാവട്ടെ എന്ന ചെറിയ ഒരു ഉപദേശത്തോടെ ഞാന്‍ വിട പറയുന്നു.

Sunday, April 1, 2012
E-separation
Atlast I have put the paper, the phrase used to describe the initiation of separation with Infosys. Thus I enter the last one month as an Infoscion.Though the thoughts of leaving Infy for either another job or MBA or MTech had crossed my mind months before, the last few weeks were really crucial in reaching the decision. My mind had been really going disjointed and scattered these days finding it extremely difficult to reach a decision. Now once the decision has been made, half of the mind is really calm while the other half gets tensed a bit about the after effects of the decision.
And anyway Its always quite exciting/depressing to file E-Separation just a day before my confirmation because it was the confirmation date which I had been awaiting from the day I got released after training

Thursday, March 29, 2012
Finally the decision has been made
മാസങ്ങള്‍ നീണ്ട ചിന്തകള്‍ക്കും ആശയകുഴപ്പങ്ങള്‍ക്കും തല്‍ക്കാലം വിട. ഒരു തീരുമാനം എടുത്തിരിക്കുന്നു. MBA എന്ന മൂന്ന് അക്ഷരങ്ങള്‍ക്കു വേണ്ടി ഞാനും പ്രയാണം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നു. ലക്ഷ്യബോധം ഇല്ലാത്ത ജീവിതം പലപ്പോഴും ഒരു ബുദ്ധിമുട്ടാണ്. മറ്റൊന്നും കൊണ്ട് അല്ല. എത്തി പെടാന്‍ ഒരു ലക്ഷ്യം ഉണ്ട് എന്നത് തന്നെ. എവിടെ എങ്ങിലും എത്തിയാല്‍ മതി എന്ന് വിചാരിച്ചു യാത്ര ചെയ്യുന്ന , ഏതു നാടും സ്വന്തം ആയി കരുതുന്ന ഒരു നാടോടിയുടെ അവസ്ഥയിലാണ് എന്റെ മനസ്സ് പലപ്പോഴും.
എഴുതണമെന്നുണ്ട്.പക്ഷെ എഴുതാന്‍ തോന്നുന്നില്ല. കലുഷിതമായ മനസ്സ്ശാന്തമായി തുടങ്ങുന്നു. ഓരോ ദിവസവും എനിക്ക് ഇപ്പോള്‍ പുതുമ നിറഞ്ഞ തീരുമാനങ്ങളുടെതാണ് . ഒരു മാസം കൂടി ഇങ്ങനെ.. അത് കഴിഞ്ഞോ? നാളെ എനിക്ക് വളരെ വലിയ ഒരു ദിവസം ആയിരിക്കും..
അതിനായി ഞാന്‍ കാത്തിരിക്കുന് നു.. ജീവിതത്തിലെ മറ്റൊരു വഴിത്തിരിവിന് തുടക്കം കുറിക്കുന്ന ഒരു ദിവസം . .
ഗുഡ് നൈറ്റ് :-)

Wednesday, March 28, 2012
മനസ്സ് പ്രക്ഷുബ്ധം
കുറെ കാലം ആയി ബ്ലോഗ് എഴുതിയിട്ട് .... എഴുതുന്ന ശീലം എല്ലാം എവിടെയോ നഷ്ടപെട്ടു. മലയാളത്തിലെ വല്യ ബ്ലോഗേഴ്സ് ഇന്‍റെ ഫാന്‍ ആയി പോയ കൊണ്ട് ഇത്തവണ എന്റെ പ്രയത്നം മലയാളത്തില്‍ ആക്കാം എന്ന് വിചാരിച്ചു.
പ്രഗ്ഷുബ്ധം ആയ മനസ്സ് . . ഭാരം താങ്ങാന്‍ പറ്റുന്നില്ല... എന്തിനാ ഇത്ര കണ്‍ഫ്യൂഷന്‍ എന്ന് എനിക്ക് മനസിലാവുന്നില്ല ... പക്ഷെ ഒരു തീരുമാനം എടുക്കാന്‍ മനസ്സ് മടിക്കുന്നു.. എന്താ തീരുമാനിക്കേണ്ടത് എന്ന് കണ്‍ഫ്യൂഷന്‍ ...ഇന്‍ഫി വിട്ടു പോകണോ അതോ ഇവിടെ നില്‍ക്കണോ അടുത്ത തവണ CAT വീണ്ടും ട്രൈ ചെയ്യണോ അതോ എന്താ ചെയ്യേണ്ടേ .. ഇപ്പൊ കിട്ടിയ കോളേജില്‍ പോകണോ .. എന്തൊക്കെയാ മനസ്സിലൂടെ പോകുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല... ഇത് ഇത്ര വല്യ കാര്യമാണോ, ജീവിതത്തില്‍ ഇതിലും വല്യ എന്തൊക്കെ പ്രശ്നങ്ങള്‍ വരാന്‍ ഉള്ളതാ എന്ന് ചോദിച്ചു തള്ളാന്‍ എന്ത് കൊണ്ടോ പറ്റുന്നില്ല .... പക്ഷെ ഒരു തീരുമാനം എടുക്കേണ്ട സമയം ആയിരിക്കുന്നു. . . . ഇന്‍ഫോസിസ്-നോടു വിട പറയാന്‍ സമയം ആകുന്നു എന്ന് എനിക്ക് തോന്നുന്നു... ... കൂടുതല്‍ എഴുതാന്‍ തോന്നുന്നില്ല.. നാളെ രാവിലെ എനിക്ക് ഒരു തീരുമാനം വീട്ടില്‍ വിളിച്ചു പറയണം...
എന്റെ ഈശോയെ, നല്ല ഒരു തീരുമാനം ആയിരിക്കണേ ....
ഗുഡ് നൈറ്റ് :-( :-(

Subscribe to:
Comments (Atom)