മാസങ്ങള്‍ നീണ്ട ചിന്തകള്‍ക്കും ആശയകുഴപ്പങ്ങള്‍ക്കും തല്‍ക്കാലം വിട. ഒരു തീരുമാനം എടുത്തിരിക്കുന്നു. MBA എന്ന മൂന്ന് അക്ഷരങ്ങള്‍ക്കു വേണ്ടി ഞാനും പ്രയാണം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നു. ലക്ഷ്യബോധം ഇല്ലാത്ത ജീവിതം പലപ്പോഴും ഒരു ബുദ്ധിമുട്ടാണ്. മറ്റൊന്നും കൊണ്ട് അല്ല. എത്തി പെടാന്‍ ഒരു ലക്ഷ്യം ഉണ്ട് എന്നത് തന്നെ. എവിടെ എങ്ങിലും എത്തിയാല്‍ മതി എന്ന് വിചാരിച്ചു യാത്ര ചെയ്യുന്ന , ഏതു നാടും സ്വന്തം ആയി കരുതുന്ന ഒരു നാടോടിയുടെ അവസ്ഥയിലാണ് എന്റെ മനസ്സ് പലപ്പോഴും.
എഴുതണമെന്നുണ്ട്.പക്ഷെ എഴുതാന്‍ തോന്നുന്നില്ല. കലുഷിതമായ മനസ്സ്ശാന്തമായി തുടങ്ങുന്നു. ഓരോ ദിവസവും എനിക്ക് ഇപ്പോള്‍ പുതുമ നിറഞ്ഞ തീരുമാനങ്ങളുടെതാണ് . ഒരു മാസം കൂടി ഇങ്ങനെ.. അത് കഴിഞ്ഞോ? നാളെ എനിക്ക് വളരെ വലിയ ഒരു ദിവസം ആയിരിക്കും..
അതിനായി ഞാന്‍ കാത്തിരിക്കുന് നു.. ജീവിതത്തിലെ മറ്റൊരു വഴിത്തിരിവിന് തുടക്കം കുറിക്കുന്ന ഒരു ദിവസം . .
ഗുഡ് നൈറ്റ് :-)
No comments:
Post a Comment