Wednesday, March 28, 2012

മനസ്സ് പ്രക്ഷുബ്ധം

കുറെ കാലം ആയി  ബ്ലോഗ്‌ എഴുതിയിട്ട് .... എഴുതുന്ന ശീലം എല്ലാം എവിടെയോ നഷ്ടപെട്ടു. മലയാളത്തിലെ വല്യ ബ്ലോഗേഴ്സ് ഇന്‍റെ ഫാന്‍ ആയി പോയ കൊണ്ട് ഇത്തവണ എന്റെ പ്രയത്നം മലയാളത്തില്‍ ആക്കാം എന്ന് വിചാരിച്ചു. 

 പ്രഗ്ഷുബ്ധം ആയ മനസ്സ് . .  ഭാരം താങ്ങാന്‍ പറ്റുന്നില്ല... എന്തിനാ ഇത്ര കണ്‍ഫ്യൂഷന്‍ എന്ന് എനിക്ക് മനസിലാവുന്നില്ല ... പക്ഷെ ഒരു തീരുമാനം എടുക്കാന്‍ മനസ്സ് മടിക്കുന്നു.. എന്താ തീരുമാനിക്കേണ്ടത് എന്ന് കണ്‍ഫ്യൂഷന്‍ ...ഇന്‍ഫി വിട്ടു പോകണോ അതോ ഇവിടെ നില്‍ക്കണോ അടുത്ത തവണ CAT വീണ്ടും ട്രൈ ചെയ്യണോ അതോ എന്താ ചെയ്യേണ്ടേ .. ഇപ്പൊ കിട്ടിയ കോളേജില്‍ പോകണോ .. എന്തൊക്കെയാ മനസ്സിലൂടെ പോകുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല... ഇത് ഇത്ര വല്യ കാര്യമാണോ, ജീവിതത്തില്‍ ഇതിലും വല്യ എന്തൊക്കെ പ്രശ്നങ്ങള്‍ വരാന്‍ ഉള്ളതാ എന്ന് ചോദിച്ചു തള്ളാന്‍ എന്ത് കൊണ്ടോ പറ്റുന്നില്ല .... പക്ഷെ ഒരു തീരുമാനം എടുക്കേണ്ട സമയം ആയിരിക്കുന്നു. . . . ഇന്‍ഫോസിസ്-നോടു വിട പറയാന്‍ സമയം ആകുന്നു എന്ന് എനിക്ക് തോന്നുന്നു... ... കൂടുതല്‍ എഴുതാന്‍ തോന്നുന്നില്ല.. നാളെ രാവിലെ എനിക്ക് ഒരു തീരുമാനം വീട്ടില്‍ വിളിച്ചു പറയണം...

എന്റെ ഈശോയെ, നല്ല ഒരു തീരുമാനം ആയിരിക്കണേ ....



ഗുഡ് നൈറ്റ്‌ :-( :-(

No comments:

Post a Comment