അങ്ങനെ ഒരു ഓണം കൂടി കടന്നു പോയി... വീട്ടില്‍ നിന്ന് അകന്നുള്ള എന്റെ ആദ്യ ഓണം .... പക്ഷെ ഇത്തവണത്തെ ഓണാഘോഷം എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും അടിപൊളി ഓണാഘോഷങ്ങളില്‍ ഒന്നായി..... ഏറ്റവും നല്ല ഒരു ദിവസം .. ലിബയിലെ ഏറ്റവും നല്ല ദിവസങ്ങളില്‍ ഒന്ന്.... ഇവിടെ വന്നതിനു ശേഷം ഉള്ള ഏറ്റവും നല്ല അനുഭവങ്ങളില്‍ ഒന്ന്.....
എല്ലാ മലയാളികളും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചു വിജയിപ്പിച്ച ഒരു ഓണാഘോഷം ....ഊഞ്ഞാലും പൂക്കളം ഇടലും ഓണാഘോഷവും മലയാളി മങ്ക മത്സരവും വഞ്ചിപാട്ടും ഒരു തകര്‍പ്പന്‍ ഓണസദ്യയുമായി ഒരു ഓണം ......... എല്ലാരും കയ്യും മെയ്യും മറന്നു പ്രവര്‍ത്തിച്ചു......... ഊഞ്ഞാല് കെട്ടാന്‍ മരത്തിന്റെ മുകളില്‍ കയറാനും പൂക്കളം വരക്കാനും പാതി രാത്രിക്ക് പൂ മേടിക്കാന്‍ പോകാനും അതിരാവിലെ പൂക്കളം ഇടാനും സദ്യ വിളമ്പാനും എല്ലാത്തിനും എല്ലാരും കാര്യക്ഷമം ആയി പങ്കെടുത്തപ്പോള്‍ മനസ്സ് നിറഞ്ഞ ഒരു ഓണാഘോഷം കൂടാന്‍ മലയാളികള്‍ക്ക് മാത്രമല്ല , ഇവിടെ ഉണ്ടായിരുന്ന എല്ലാര്ക്കും സാധിച്ചു ......

No comments:
Post a Comment