ഇന്ന് വീട്ടില്‍ നിന്ന് തിരിച്ച് എത്തി.. ഒരിക്കലും ഇല്ലാത്ത പോലെ ഇത്തവണ വീട് വിട്ടു പോരാന്‍ ഭയങ്കര വിഷമവും മടിയും ആയിരുന്നു. പക്ഷെ എന്ത് ചെയ്യാന്‍.. വന്നല്ലേ പറ്റൂ.... ഇന്‍ഫോസിസില്‍ ആയിരുന്നപ്പോള്‍ വീട്ടില്‍ ചെല്ലുമ്പോള്‍ ഇത്ര പ്രശ്നം തോന്നിയിട്ടേ ഇല്ല.... കാരണം അടുത്തത് എന്ന് വീട്ടില്‍ ചെല്ലും എന്ന് എനിക്ക് ഉറപ്പായിരുന്നു.. പിന്നെ ഭാരിച്ച പണി എടുക്കാന്‍ അല്ലല്ലോ തിരിച്ച് പോയ്ക്കൊണ്ട് ഇരുന്നത്..... ഇങ്ങോട്ടേക്ക് വരുന്നത് ഓര്‍ക്കുമ്പോള്‍ തന്നെ ചെകുത്താന്‍ കുരിശു കാണുന്ന പ്രതീതി ആയിരുന്നു... പ്രത്യേകിച്ച് ഒരു നൂറു പരീക്ഷകളുടെയും പിന്നെ ആവശ്യം ഇല്ലാതെ തലയില്‍ കയറ്റി വെച്ചിരിക്കുന്ന കുറെ വ്യാകുലതകളുടെയും നടുവിലേക്ക്.... നാളത്തെ ഒരു പരീക്ഷ മാറ്റി വെച്ചത് താല്‍ക്കാലിക ആശ്വാസം ആയെങ്കിലും അത് ഇടിതീ പോലെ എന്ന് വരും എന്നത് മറ്റൊരു പ്രശ്നം.... ഇരുന്നു പഠിക്കണം എന്ന് വല്യ പ്ലാന്‍ ഒക്കെ ഇട്ടതാ... പക്ഷെ എല്ലാം അപ്പുറത്തെ മുറിയില്‍ കത്തി വെയ്പ്പിലും ചില ഭാവി സ്ട്രാട്ടെജി പ്ലാനിങ്ങിലും അവസാനിച്ചു ......
ആരും വായിക്കാത്ത എന്റെ ബ്ലോഗിന് ഒരു ആസ്വാദകനെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഞാന്‍.. ഞാന്‍ തുറന്നു എഴുതുന്നു എന്നാണു എന്റെ സുഹൃത്തിന്റെ അഭിപ്രായം... ഇത്രയും ബലം പിടിച്ചു അവിടെയും ഇവിടെയും തൊടാത്ത വിധം കാര്യങ്ങള്‍ പറഞ്ഞു പിടിപ്പിക്കാന്‍ ഞാന്‍ പെടുന്ന പാട് എനിക്ക് മാത്രമേ അറിയൂ.. എന്നാണോ ഈശ്വര എല്ലാം തുറന്നു എഴുതാനും പറയാനും ഉള്ള ധൈര്യം എനിക്ക് കിട്ടുന്നത്......
No comments:
Post a Comment