Monday, June 25, 2012

അവന്‍ എന്നെ അന്ധമായി വിശ്വസിച്ചു


ഇത് ഒരു അനുഭവം ആണ്. ഇന്ന് രാവിലെ ഞാന്‍ കടന്നു പോയ ചെറിയ ഒരു അനുഭവം. പക്ഷെ എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും നല്ലതും , എനിക്ക് സന്തോഷം നല്‍കിയതുമായ ഒരു ചെറിയ അനുഭവം. . ഇത്തരം ഒരു അനുഭവം എനിക്ക് ആദ്യമായിട്ട് ആയിരുന്നതിനാലാകം എനിക്ക് ഇത് പ്രത്യേകത നിറഞ്ഞത് ആയി തോന്നിയത്‌

അവന്‍ എന്നെ അന്ധമായി വിശ്വസിച്ചു . ഈ തലക്കെട്ടിന്റെ അര്‍ത്ഥം അതിന്റെ എല്ലാ സത്തയോടും കൂടി സ്വന്തം ജീവിതത്തില്‍ അനുഭവിക്കാന്‍ എത്ര പേര്‍ക്ക് സാധിച്ചിട്ടുണ്ട് ? ഇന്ന് എനിക്ക് അതിനുള്ള അവസരം കിട്ടി. അവന്‍ എന്നെ അന്ധമായി വിശ്വസിച്ചു. കാരണം അവന്‍ ഒരു അന്ധന്‍ ആയിരുന്നു.

ഒരു മുന്‍പരിചയവും ഇല്ലാത്ത ഞാന്‍ കയ്യില്‍ പിടിച്ചു മെസ്സിലെക്ക്  വഴി നടത്തിയപ്പോള്‍, ആ പയ്യന്‍ എന്നെ വിശ്വസിച്ചു എന്റെ നടപ്പിന്റെ താളത്തില്‍ എന്നോടൊപ്പം നടന്നപ്പോള്‍ ഞാന്‍ അനുഭവിച്ചു അറിയുക ആയിരുന്നു ഇതാണ് അന്ധമായ വിശ്വാസം എന്ന്.

No comments:

Post a Comment