Tuesday, December 31, 2013

ഗുഡ് ബൈ 2013

അങ്ങനെ 2013 വിട പറയുകയായി. സന്തോഷത്തിന്‍റെ ചില മുഹൂര്‍ത്തങ്ങളും അതിലേറെ വേദനകളും അവശേഷിപ്പിച്ചു കൊണ്ട് 2013 ഇന്ന് കടന്നു പോവുകയാണ്. പല സ്വപ്നങ്ങളും സ്വപ്‌നങ്ങള്‍ ആയി അവശേഷിക്കുന്നു. വേണ്ട എന്ന് വെച്ച പല സ്വപ്നങ്ങളും വീണ്ടും സ്വപനങ്ങളായി തിരിച്ച എത്തിയിരിക്കുന്നു. അങ്ങനെ സംഭവബഹുലമായ മറ്റൊരു ഏട് കൂടി ജീവിതത്തിലേക്ക് എഴുതി ചേര്‍ക്കപ്പെടുന്നു.

പുതിയ തീരുമാനങ്ങളുമായി തന്നെ ആണ് ഞാന്‍ കഴിഞ്ഞ വര്ഷം ആരംഭിച്ചത്. എന്നാല്‍ ആ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ പറ്റിയിട്ടുണ്ടോ എന്നത് ഒരു ചോദ്യ ചിഹ്നം ആയി അവശേഷിക്കുന്നു.

ജീവിതത്തിലെ ഏറ്റവും വേദനകള്‍ നിറഞ്ഞ വര്‍ഷങ്ങളില്‍ ഒന്ന്. ഒരു തരത്തില്‍ പറഞ്ഞാല്‍, വേദന നിറഞ്ഞത എന്ന് ജീവിതത്തില്‍ പറയാന്‍ സാധിക്കുന്ന ഏക വര്ഷം ആയിരുന്നു 2013. എനിക്ക് മാത്രം അല്ല , ഞങ്ങളുടെ കുടുംബത്തിനു മൊത്തത്തില്‍. വിനുവിന്റെ മരണവും ചാച്ചന്റെ മരണവും ഈ വര്‍ഷത്തെ നഷ്ടങ്ങള്‍ ആണ്. എട്ടു മാസങ്ങള്‍ക്ക് ശേഷവും അവന്റെ മരണം ഞങ്ങള്‍ക്ക് താങ്ങാന്‍ ആവാത്തതും വിശ്വസിക്കാന്‍ ആവാത്തതും ആയി അവശേഷിക്കുന്നു..

ഈ വര്‍ഷത്തെ ഇതു സന്തോഷത്തേയും ഇല്ലാതാക്കാന്‍ പോന്നതാരുന്നു ഈ  വര്‍ഷത്തെ സന്ഗ്ഗടങ്ങള്‍ .

കോളേജിലെ ചെറുതല്ലാത്ത സന്തോഷങ്ങള്‍ ഈ വര്‍ഷത്തെ മധുരതരം ആക്കി. എന്നാലും അവിടെയും വിഷമങ്ങളും അതിലേറെ ആവലാതികളും നിറഞ്ഞ ഒരു വര്ഷം ആണ് അവസാനിക്കുന്നത് . പുതു വര്ഷം അതിലേറെ മനോവിഷമത്തിലേക്ക് ആണ് പോകുന്നത് .


No comments:

Post a Comment