എന്റെ ഒരു സുഹൃത്ത് ഈയിടെ പറഞ്ഞ ഒരു അഭിപ്രായം ആണ് ഈ പോസ്റ്റിനു ആധാരം. അത് ഇപ്രകാരം ആയിരുന്നു
"വിദേശത്ത് ജനിച്ച് വളര്‍ന്നവര്‍ക്ക് നാട് എന്ന് പറയുന്നത് അവധിക്കു വന്നു പോകുന്ന ഒരു സ്ഥലം മാത്രം ആണ്"
അങ്ങനെ ആയിരിക്കുമോ എല്ലാവര്ക്കും ?
എന്റെ വിദേശത്ത് ഇപ്പൊ ജോലി ചെയ്യുന്ന പല സുഹൃത്തുക്കളും പറയുന്നത് നാട്ടില്‍ കഞ്ഞി കുടിച്ചു കിടക്കാന്‍ വല്ലോം കിട്ടുവാണേല്‍ അവിടെ എങ്ങാനും നില്‍ക്കുക... എന്തിനാടാ പുറത്തേക്ക് പോയി കഷ്ടപെടുന്നെ എന്ന്. പക്ഷെ അവരൊക്കെ ഇവിടെ നാട്ടില്‍ ജനിച്ച് വളര്‍ന്നു പുറത്ത് പോയവരാണ്. ഇവിടത്തെ വിഷയം അത്തരക്കാരല്ല.
വിദേശം മാത്രം അല്ല. കേരളത്തിന് അഥവാ സ്വന്തം നാട്ടില്‍ നിന്ന അകലെ എന്ന് പറഞ്ഞാലും മതി. അങ്ങനെ നോക്കുമ്പോള്‍, എന്റെ സുഹൃത്ത് മേല്‍ പറഞ്ഞതില്‍ സത്യം ഇല്ലാതില്ല എന്നാണു എന്റെ മറ്റു പല സുഹൃത്തുക്കളുടെയും വാക്കുകളെ ഇപ്പൊ വിശകലനം ചെയ്യുമ്പോള്‍ എനിക്ക് തോന്നുന്നത്..
No comments:
Post a Comment