ഇങ്ങനെ ഒരു പോസ്റ്റ് ഞാന്‍ ഇടേണ്ടി വരും അതും കോളേജ് അവസാനിക്കുന്നതിനു മുന്നേ തന്നെ എന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഇന്ന് എന്റെ ബാച്ച് ട്രിപ്പിനു പോയി. എല്ലാരേയും യാത്ര അയച്ചിട്ട് മുറിയിലേക്ക് നടക്കുമ്പോള്‍ എന്തോ ഒരു ഒറ്റപെടല്‍ പോലെ. ഹോസ്റ്റലില്‍ മൊത്തം ശ്മശാന മൂകത . എന്തോ മുറിയില്‍ ഇരുന്നിട്റ്റ് എന്തോ പോലെ. പോകുന്നില്ല എന്ന വെച്ചതാണ് എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട്. പിന്നീട് പോയാല്‍ കൊള്ളാം എന്ന് വരെ ആയി. എന്തോ അവസാനം പോയില്ല. ഇപ്പൊ എന്തോ തനിച്ചായ പോലെ..... ഇവിടെ നിന്ന് ആഴം ഏറിയ ബന്ധങ്ങള്‍ കൊണ്ട് പോകും എന്ന ഒരിക്കലും ഓര്‍ത്തത് അല്ല. എന്തോ ഇപ്പൊ അതില്‍ മാറ്റം വരുന്ന പോലെ.
No comments:
Post a Comment