അങ്ങനെ ഒരു ഓണം കൂടി കടന്നു പോയി... വീട്ടില്‍ നിന്ന് അകന്നുള്ള എന്റെ ആദ്യ ഓണം .... പക്ഷെ ഇത്തവണത്തെ ഓണാഘോഷം എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും അടിപൊളി ഓണാഘോഷങ്ങളില്‍ ഒന്നായി..... ഏറ്റവും നല്ല ഒരു ദിവസം .. ലിബയിലെ ഏറ്റവും നല്ല ദിവസങ്ങളില്‍ ഒന്ന്.... ഇവിടെ വന്നതിനു ശേഷം ഉള്ള ഏറ്റവും നല്ല അനുഭവങ്ങളില്‍ ഒന്ന്.....
എല്ലാ മലയാളികളും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചു വിജയിപ്പിച്ച ഒരു ഓണാഘോഷം ....ഊഞ്ഞാലും പൂക്കളം ഇടലും ഓണാഘോഷവും മലയാളി മങ്ക മത്സരവും വഞ്ചിപാട്ടും ഒരു തകര്‍പ്പന്‍ ഓണസദ്യയുമായി ഒരു ഓണം ......... എല്ലാരും കയ്യും മെയ്യും മറന്നു പ്രവര്‍ത്തിച്ചു......... ഊഞ്ഞാല് കെട്ടാന്‍ മരത്തിന്റെ മുകളില്‍ കയറാനും പൂക്കളം വരക്കാനും പാതി രാത്രിക്ക് പൂ മേടിക്കാന്‍ പോകാനും അതിരാവിലെ പൂക്കളം ഇടാനും സദ്യ വിളമ്പാനും എല്ലാത്തിനും എല്ലാരും കാര്യക്ഷമം ആയി പങ്കെടുത്തപ്പോള്‍ മനസ്സ് നിറഞ്ഞ ഒരു ഓണാഘോഷം കൂടാന്‍ മലയാളികള്‍ക്ക് മാത്രമല്ല , ഇവിടെ ഉണ്ടായിരുന്ന എല്ലാര്ക്കും സാധിച്ചു ......
Friday, August 31, 2012
Thursday, August 23, 2012
രക്തദാനം മഹാദാനം
രക്തദാനം മഹാദാനം എന്ന് പണ്ട് മുതല്‍ക്കെ കേള്‍ക്കുന്നത് ആണെങ്കിലും ഇത് വരെ കൊടുക്കാന്‍ ഒരു മനസ്സ് വന്നിട്ടില്ല പലപ്പോഴും കൊടുക്കാന്‍ ആഗ്രഹം തോന്നിയിട്ടു ഉണ്ടെങ്കിലും..... കഴിഞ്ഞ ദിവസം കോളേജില്‍ ക്യാമ്പ് ഉണ്ടായിരുന്നെങ്കിലും അപ്പോളും ഇല്ലാത്ത കാരണങ്ങള്‍ ഉണ്ടാക്കി മുങ്ങുകയാണ് ചെയ്തത് ... B+ ആയത് കൊണ്ട് വല്യ ആവശ്യം ഇല്ല എന്നാ ഒരു തോന്നലും ഉണ്ടായിരുന്നു..... പേടി കൊണ്ടാണെന്ന് എനിക്ക് തോന്നുന്നില്ല.. രക്തം അത്ര പ്രശന്കാരന്‍ അല്ല എനിക്ക്.. എന്തായാലും ഇന്ന് ടോം അവന്റെ ആര്‍ക്കോ വേണ്ടി വിളിച്ചപ്പോള്‍ അത് കൊണ്ട് തന്നെ പോയേക്കാം എന്ന് വെച്ചു .. അങ്ങനെ അപ്പോളോ ഹോസ്പിറ്റലില്‍ വെച്ചു ആദ്യമായി ഞാന്‍ രക്തദാനം നടത്തി ... :) :) 450ml ആണ് ഊറ്റി എടുത്തത് ... :) :) :) ..... കഴിഞ്ഞ ദിവസം രക്തദാനം നടത്തിയവര്‍ fb-il സ്റ്റാറ്റസ് അപ്ഡേറ്റ് ഇട്ടപ്പോള്‍ ഇതൊക്കെ ഇത്ര വല്യ സംഭവം ആണോ എന്ന് തോന്നിയെങ്കിലും , ഇപ്പോള്‍ മനസിലാവുന്നു... First Time is Always Special.......
Monday, August 20, 2012
Back from Home.... :( :(
ഇന്ന് വീട്ടില്‍ നിന്ന് തിരിച്ച് എത്തി.. ഒരിക്കലും ഇല്ലാത്ത പോലെ ഇത്തവണ വീട് വിട്ടു പോരാന്‍ ഭയങ്കര വിഷമവും മടിയും ആയിരുന്നു. പക്ഷെ എന്ത് ചെയ്യാന്‍.. വന്നല്ലേ പറ്റൂ.... ഇന്‍ഫോസിസില്‍ ആയിരുന്നപ്പോള്‍ വീട്ടില്‍ ചെല്ലുമ്പോള്‍ ഇത്ര പ്രശ്നം തോന്നിയിട്ടേ ഇല്ല.... കാരണം അടുത്തത് എന്ന് വീട്ടില്‍ ചെല്ലും എന്ന് എനിക്ക് ഉറപ്പായിരുന്നു.. പിന്നെ ഭാരിച്ച പണി എടുക്കാന്‍ അല്ലല്ലോ തിരിച്ച് പോയ്ക്കൊണ്ട് ഇരുന്നത്..... ഇങ്ങോട്ടേക്ക് വരുന്നത് ഓര്‍ക്കുമ്പോള്‍ തന്നെ ചെകുത്താന്‍ കുരിശു കാണുന്ന പ്രതീതി ആയിരുന്നു... പ്രത്യേകിച്ച് ഒരു നൂറു പരീക്ഷകളുടെയും പിന്നെ ആവശ്യം ഇല്ലാതെ തലയില്‍ കയറ്റി വെച്ചിരിക്കുന്ന കുറെ വ്യാകുലതകളുടെയും നടുവിലേക്ക്.... നാളത്തെ ഒരു പരീക്ഷ മാറ്റി വെച്ചത് താല്‍ക്കാലിക ആശ്വാസം ആയെങ്കിലും അത് ഇടിതീ പോലെ എന്ന് വരും എന്നത് മറ്റൊരു പ്രശ്നം.... ഇരുന്നു പഠിക്കണം എന്ന് വല്യ പ്ലാന്‍ ഒക്കെ ഇട്ടതാ... പക്ഷെ എല്ലാം അപ്പുറത്തെ മുറിയില്‍ കത്തി വെയ്പ്പിലും ചില ഭാവി സ്ട്രാട്ടെജി പ്ലാനിങ്ങിലും അവസാനിച്ചു ......
ആരും വായിക്കാത്ത എന്റെ ബ്ലോഗിന് ഒരു ആസ്വാദകനെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഞാന്‍.. ഞാന്‍ തുറന്നു എഴുതുന്നു എന്നാണു എന്റെ സുഹൃത്തിന്റെ അഭിപ്രായം... ഇത്രയും ബലം പിടിച്ചു അവിടെയും ഇവിടെയും തൊടാത്ത വിധം കാര്യങ്ങള്‍ പറഞ്ഞു പിടിപ്പിക്കാന്‍ ഞാന്‍ പെടുന്ന പാട് എനിക്ക് മാത്രമേ അറിയൂ.. എന്നാണോ ഈശ്വര എല്ലാം തുറന്നു എഴുതാനും പറയാനും ഉള്ള ധൈര്യം എനിക്ക് കിട്ടുന്നത്......
ആരും വായിക്കാത്ത എന്റെ ബ്ലോഗിന് ഒരു ആസ്വാദകനെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഞാന്‍.. ഞാന്‍ തുറന്നു എഴുതുന്നു എന്നാണു എന്റെ സുഹൃത്തിന്റെ അഭിപ്രായം... ഇത്രയും ബലം പിടിച്ചു അവിടെയും ഇവിടെയും തൊടാത്ത വിധം കാര്യങ്ങള്‍ പറഞ്ഞു പിടിപ്പിക്കാന്‍ ഞാന്‍ പെടുന്ന പാട് എനിക്ക് മാത്രമേ അറിയൂ.. എന്നാണോ ഈശ്വര എല്ലാം തുറന്നു എഴുതാനും പറയാനും ഉള്ള ധൈര്യം എനിക്ക് കിട്ടുന്നത്......
Thursday, August 16, 2012
Why I lose my cool?
I lose my cool quite often these days ..... പലപ്പോഴും മിണ്ടാതെ വിടാം എന്ന് വിചാരിച്ചാലും അറിയാതെ മറുപടി പറഞ്ഞു അത് എന്തേലും വാഗ്വാദങ്ങളില്‍ ചെന്ന് എത്തുന്നു.. ഇത് വരെ ജീവിതത്തില്‍ ഇടപെടേണ്ടി വരാത്ത പോലത്തെ ആളുകളെ ആദ്യമായി ഇടപെടുന്നതിന്റെ ആയിരിക്കും.. ചില മറുപടികള്‍ കേള്‍ക്കുമ്പോള്‍ അതും വഴിയെ പോകുന്നതിനു ഉള്ളതിന് കയറി വന്നു മറുപടി പറയുന്നത് കൂടി ആകുമ്പോള്‍ , it hurts or irritates .. More hurt than irritate I think... മൌനം വിദ്വാന് ഭൂഷണം എന്ന് ആണെങ്ങിലും ഇത് വരെ ശീലം ഇല്ലാത്ത മൌനം ഇനി എങ്ങനെ ശീലിക്കാനാ ? പലപ്പോഴും തര്‍ക്കങ്ങള്‍ ഇതിലെ മൂന്നാം കക്ഷികള്‍ക്ക് രസം കൊല്ലികള്‍ ആയി മാറുന്നതായും എനിക്ക് തോന്നാറുണ്ട് ........ Still I am not able to control it.. But I should learn to control it atleast for the sake of others who get disinterested in the scene......
നല്ല ഒരു കിടിലന്‍ പരീക്ഷ .... വല്യ കുഴപ്പം ഇല്ലാരുന്നു ..... എന്റെ സന്തോഷം ഞാന്‍ പലപ്പോഴും എന്തിനാ മറ്റുള്ളവരില്‍ തേടുന്നത് ??? ചിലര്‍ എങ്ങനെ എന്നോട് പെരുമാറി എന്നത് ആശ്രയിച്ചു എന്തിനാ ഓരോ ദിവസവും ഞാന്‍ എന്റെ സന്തോഷത്തെ അളക്കുന്നത് ???
എന്തായാലും എല്ലാ മാനസിക സമ്മര്‍ദങ്ങളെയും മാറ്റാന്‍ ഞാന്‍ വീട്ടില്‍ പോകുന്നു നാളെ... Monday പരീക്ഷ കാണില്ല എന്നാ വിശ്വാസത്തില്‍.... ഞാന്‍ മടുത്തു ഇവിടെ ഒരു ദിവസവും വിരസമായി കടന്നു പോകുന്നു.....
Tuesday, August 14, 2012
ക്യാരംസ് കളിച്ച കഥ
ഒന്ന് പിഴച്ചാല്‍ മൂന്നു എന്ന ആപ്ത വാക്യം അന്വര്ധം ആക്കികൊണ്ട് നാലാം തവണ ക്യാരംസ് കളി നടന്നു . കളിക്ക് മുന്‍പ് ചിലര്‍ ഞാന്‍ striker അടിച്ചു ഇടും എന്ന് ശപിച്ചിരുന്നത് കൊണ്ട് ആകെ ഉള്ള പ്രാര്‍ത്ഥന striker അടിച്ചു ഇടരുത് എന്നത് മാത്രം ആയിരുന്നു. ആദ്യ റൗണ്ടില്‍ ആ പ്രാര്‍ത്ഥന ഫലിച്ചു എങ്ങിലും സെമിയില്‍ എന്റെ striker ഞാന്‍ അടിച്ചു ഇട്ടു .... :( :( . പറഞ്ഞ ആളിന്റെ നാവു പൊന്നായിരിക്കട്ടെ .... :( :( കളി മൊത്തത്തില്‍ പ്രശ്നം ആയ സ്ഥിതിക്ക് ബാക്കി എന്താവുമോ എന്ന് അറിയില്ല ......
ഒരു സാധാരണ ദിവസം വൈകുന്നേരത്തോടെ പ്രതീക്ഷിക്കാതെ നടന്ന ചില നല്ല കാര്യങ്ങള്‍ കൊണ്ട് ഒരു നല്ല ദിവസം ആയി മാറി ....... ക്യാരംസ് കളി പ്രശ്നം എങ്ങനെ ആയി മാറിയാലും .... :) :) :)
ഒരു സാധാരണ ദിവസം വൈകുന്നേരത്തോടെ പ്രതീക്ഷിക്കാതെ നടന്ന ചില നല്ല കാര്യങ്ങള്‍ കൊണ്ട് ഒരു നല്ല ദിവസം ആയി മാറി ....... ക്യാരംസ് കളി പ്രശ്നം എങ്ങനെ ആയി മാറിയാലും .... :) :) :)
Subscribe to:
Comments (Atom)
