Thursday, March 29, 2012

Finally the decision has been made

മാസങ്ങള്‍ നീണ്ട ചിന്തകള്‍ക്കും ആശയകുഴപ്പങ്ങള്‍ക്കും തല്‍ക്കാലം വിട. ഒരു തീരുമാനം എടുത്തിരിക്കുന്നു. MBA എന്ന മൂന്ന് അക്ഷരങ്ങള്‍ക്കു വേണ്ടി ഞാനും പ്രയാണം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നു. ലക്ഷ്യബോധം ഇല്ലാത്ത ജീവിതം പലപ്പോഴും ഒരു ബുദ്ധിമുട്ടാണ്. മറ്റൊന്നും കൊണ്ട് അല്ല. എത്തി പെടാന്‍ ഒരു ലക്ഷ്യം ഉണ്ട് എന്നത് തന്നെ. എവിടെ എങ്ങിലും എത്തിയാല്‍ മതി എന്ന് വിചാരിച്ചു യാത്ര ചെയ്യുന്ന , ഏതു നാടും സ്വന്തം ആയി  കരുതുന്ന  ഒരു നാടോടിയുടെ അവസ്ഥയിലാണ് എന്റെ മനസ്സ് പലപ്പോഴും. 



എഴുതണമെന്നുണ്ട്.പക്ഷെ എഴുതാന്‍ തോന്നുന്നില്ല. കലുഷിതമായ മനസ്സ്ശാന്തമായി തുടങ്ങുന്നു. ഓരോ ദിവസവും എനിക്ക് ഇപ്പോള്‍ പുതുമ നിറഞ്ഞ തീരുമാനങ്ങളുടെതാണ് . ഒരു മാസം കൂടി ഇങ്ങനെ.. അത് കഴിഞ്ഞോ? നാളെ എനിക്ക് വളരെ വലിയ ഒരു ദിവസം ആയിരിക്കും..

അതിനായി ഞാന്‍ കാത്തിരിക്കുന് നു.. ജീവിതത്തിലെ മറ്റൊരു വഴിത്തിരിവിന് തുടക്കം കുറിക്കുന്ന ഒരു ദിവസം . .

ഗുഡ് നൈറ്റ്‌ :-)

Wednesday, March 28, 2012

മനസ്സ് പ്രക്ഷുബ്ധം

കുറെ കാലം ആയി  ബ്ലോഗ്‌ എഴുതിയിട്ട് .... എഴുതുന്ന ശീലം എല്ലാം എവിടെയോ നഷ്ടപെട്ടു. മലയാളത്തിലെ വല്യ ബ്ലോഗേഴ്സ് ഇന്‍റെ ഫാന്‍ ആയി പോയ കൊണ്ട് ഇത്തവണ എന്റെ പ്രയത്നം മലയാളത്തില്‍ ആക്കാം എന്ന് വിചാരിച്ചു. 

 പ്രഗ്ഷുബ്ധം ആയ മനസ്സ് . .  ഭാരം താങ്ങാന്‍ പറ്റുന്നില്ല... എന്തിനാ ഇത്ര കണ്‍ഫ്യൂഷന്‍ എന്ന് എനിക്ക് മനസിലാവുന്നില്ല ... പക്ഷെ ഒരു തീരുമാനം എടുക്കാന്‍ മനസ്സ് മടിക്കുന്നു.. എന്താ തീരുമാനിക്കേണ്ടത് എന്ന് കണ്‍ഫ്യൂഷന്‍ ...ഇന്‍ഫി വിട്ടു പോകണോ അതോ ഇവിടെ നില്‍ക്കണോ അടുത്ത തവണ CAT വീണ്ടും ട്രൈ ചെയ്യണോ അതോ എന്താ ചെയ്യേണ്ടേ .. ഇപ്പൊ കിട്ടിയ കോളേജില്‍ പോകണോ .. എന്തൊക്കെയാ മനസ്സിലൂടെ പോകുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല... ഇത് ഇത്ര വല്യ കാര്യമാണോ, ജീവിതത്തില്‍ ഇതിലും വല്യ എന്തൊക്കെ പ്രശ്നങ്ങള്‍ വരാന്‍ ഉള്ളതാ എന്ന് ചോദിച്ചു തള്ളാന്‍ എന്ത് കൊണ്ടോ പറ്റുന്നില്ല .... പക്ഷെ ഒരു തീരുമാനം എടുക്കേണ്ട സമയം ആയിരിക്കുന്നു. . . . ഇന്‍ഫോസിസ്-നോടു വിട പറയാന്‍ സമയം ആകുന്നു എന്ന് എനിക്ക് തോന്നുന്നു... ... കൂടുതല്‍ എഴുതാന്‍ തോന്നുന്നില്ല.. നാളെ രാവിലെ എനിക്ക് ഒരു തീരുമാനം വീട്ടില്‍ വിളിച്ചു പറയണം...

എന്റെ ഈശോയെ, നല്ല ഒരു തീരുമാനം ആയിരിക്കണേ ....



ഗുഡ് നൈറ്റ്‌ :-( :-(